വൈദ്യുതി നിരക്കുകൾ 'പരിഷ്‌കരിക്കാൻ' പൊതു തെളിവെടുപ്പ് !....

വൈദ്യുതി നിരക്കുകൾ 'പരിഷ്‌കരിക്കാൻ' പൊതു തെളിവെടുപ്പ് !....
Aug 21, 2024 10:05 PM | By PointViews Editr


തിരുവനന്തപുരം: വൈദ്യുതി ബോർഡ് 2027 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് വൈദ്യുതി നിരക്കുകൾ പരിഷ്‌ക്കരിക്കുന്നതിനുള്ള പെറ്റീഷൻ (ഒ.പി.നമ്പർ 18/2078) സമർപ്പിച്ചതിലുള്ള പൊതുതെളിവെടുപ്പ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നടത്തും. പൊതുതെളിവെടുപ്പിന് ശേഷം 2023 നവംബർ 01 മുതൽ 2024 ജൂൺ 30 വരെയുള്ള കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്‌ക്കരിച്ച് ഉത്തരവ് ഇറക്കിയിരുന്നു.

2024 ജൂലൈ 01 മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് വൈദ്യുതി നിരക്ക് പരിഷ്‌ക്കരിക്കുന്നതിന് പുതിയ നിർദ്ദേശങ്ങൾ നൽകാൻ കെ.എസ്.ഇ.ബിയോട് നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ അവ കമ്മീഷന് നൽകിയിട്ടുണ്ട്. ഇതിന്റെ കോപ്പി www.erckerala.org യിൽ പരിശോധിക്കാം. നിർദ്ദേശങ്ങളുടെ പകർപ്പ് കെ.എസ്.ഇ.ബിയുടെ വെബ്‌സൈറ്റിലും ലഭ്യമാണ്.

പൊതുജനങ്ങളുടെയും മറ്റ് തൽപ്പരകക്ഷികളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടുന്നതിനുവേണ്ടിയുള്ള പൊതുതെളിവെടുപ്പ് സെപ്റ്റംബർ 3, 4, 5, 10 തീയതികളിൽ നടക്കും.

സെപ്റ്റംബർ 3ന് രാവിലെ 11 ന് നളന്ദ ടൂറിസ്റ്റ് ഹോം (കോഴിക്കോട്), സെപ്റ്റംബർ 4ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഹാൾ (പാലക്കാട്), സെപ്റ്റംബർ 5ന് രാവിലെ 10.30 ന് കോർപ്പറേഷൻ ടൗൺഹാൾ (എറണാകുളം), സെപ്റ്റംബർ 10ന് രാവിലെ 10.30 ന് കോൺഫറൻസ് ഹാൾ, പ്രിയ ദർശിനി പ്‌ളാനിറ്റോറിയം, പി.എം.ജി (തിരുവനന്തപുരം) എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടക്കുക.

പൊതുതെളിവെടുപ്പിൽ പൊതുജനങ്ങൾക്കും, തൽപ്പരകക്ഷികൾക്കും നേരിട്ട് പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാൽ മുഖേനയും ഇ-മെയിൽ ([email protected]) മുഖേനയും അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാൽ /ഇ-മെയിൽ ([email protected]) മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി.രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010 എന്ന വിലാസത്തിൽ സെപ്റ്റംബർ 10ന് വൈകിട്ട് 5 വരെ സ്വീകരിക്കും.

Public Evidence to 'Reform' Electricity Tariffs!....

Related Stories
നീച വാർത്തകൾ തലച്ചോറിൻ്റെ ആരോഗ്യത്തെ തകർക്കും. കൂടാതെ മറ്റ് 7 കാര്യങ്ങളും.

Sep 14, 2024 11:39 AM

നീച വാർത്തകൾ തലച്ചോറിൻ്റെ ആരോഗ്യത്തെ തകർക്കും. കൂടാതെ മറ്റ് 7 കാര്യങ്ങളും.

7 കാര്യങ്ങൾ, നീച വാർത്തകൾ തലച്ചോറിൻ്റെ ആരോഗ്യത്തെ...

Read More >>
 ഗ്യാസ് എങ്ങനെ കൈകാര്യം ചെയ്യും? മാർഗ്ഗ നിർദ്ദേശവുമായി ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് .

Sep 13, 2024 09:53 AM

ഗ്യാസ് എങ്ങനെ കൈകാര്യം ചെയ്യും? മാർഗ്ഗ നിർദ്ദേശവുമായി ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് .

ഗ്യാസ് എങ്ങനെ കൈകാര്യം ചെയ്യുംമാർഗ്ഗ നിർദ്ദേശവുമായി ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് ....

Read More >>
മയക്കൻമാരെ ഒതുക്കാൻ  എക്സൈസിൻ്റെ നമ്പറുകൾ.

Sep 9, 2024 12:21 PM

മയക്കൻമാരെ ഒതുക്കാൻ എക്സൈസിൻ്റെ നമ്പറുകൾ.

മയക്കൻമാരെ ഒതുക്കാൻ എക്സൈസിൻ്റെ...

Read More >>
മജ്ജ മാറ്റിവെക്കൽ ചികിത്സാ രംഗത്ത്  കേരള ബോൺമാരോ രജിസ്ട്രി.

Sep 4, 2024 08:25 PM

മജ്ജ മാറ്റിവെക്കൽ ചികിത്സാ രംഗത്ത് കേരള ബോൺമാരോ രജിസ്ട്രി.

കേരള ബോൺമാരോ രജിസ്ട്രി,ആരോഗ്യ വകുപ്പ് അനുമതി നൽകി., ഇന്ത്യയിൽ നിലവിൽ സർക്കാരിതര മേഖലയിൽ 6 ബോൺമാരോ രജിസ്ട്രികൾ...

Read More >>
കണ്ണൂർ ജില്ലയിലെ എക്സൈസ് ഓഫിസർഎൻഡ്യൂറൻസ് ടെസ്റ്റ്  സെപ്റ്റംബർ  4 ന് കോഴിക്കോട്ട്.

Aug 30, 2024 11:22 AM

കണ്ണൂർ ജില്ലയിലെ എക്സൈസ് ഓഫിസർഎൻഡ്യൂറൻസ് ടെസ്റ്റ് സെപ്റ്റംബർ 4 ന് കോഴിക്കോട്ട്.

ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ,നേരിട്ടുള്ള...

Read More >>
Top Stories